സൗദി അറേബ്യയിലെ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിൽ നിന്നും പത്രം പുറത്തിറങ്ങുന്നു. മധ്യപൗരസ്ത്യ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ (എസ്.ആർ.എം.ജി) അനുബന്ധ സ്ഥാപനമായ സൗദി റിസർച്ച് ആൻറ് മാർക്കറ്റിംഗ് ഗ്രൂപ്പാണ് [3] ഈ പത്രത്തിന്റെ പ്രസാധകർ. അറബ് ന്യൂസ് എന്ന ഇംഗ്ലീഷ് ദിനപത്രമടക്കം ഇരുപതോളം പ്രസിദ്ധീകരണങ്ങൾ കമ്പനി പുറത്തിറക്കുന്നു. മധ്യപൗരസ്ത്യദേശത്തെ പ്രമുഖ പത്രപ്രവർത്തകനായ ഫാറുഖ് ലൂഖ്മാനാണ് മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ. [2]. താരിഖ് മിഷ്‌കസാണ് ഇപ്പോൾ പത്രത്തിന്റെ മുഖ്യപത്രാധിപ ചുമതല വഹിക്കുന്നത്. കേരളത്തിലെ വിവിധ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഗല്ഭരായ പത്രപ്രവർത്തകർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ ആസ്ഥാനത്ത് പത്രം അണിയിച്ചൊരുക്കുന്നു.